Sunday, June 28, 2009

ഇനി ഓര്‍മച്ചെപ്പില്‍


ലോഹി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് ഒരു ചെറുകഥാകൃത്തായി ആണ് തന്റെ കലാജീവിതം ആരംഭിച്ചത്. എങ്കിലും സാഹിത്യത്തില്‍ ശ്രദ്ധേയനാകുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ല്‍ നാടകരചനനിര്‍വഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ഇടതുപക്ഷ (സി.പി.ഐ) ചായ്‌വുള്ള ‘കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്’ എന്ന നാടകവേദിക്കായി ആയിരുന്നു ആദ്യ നാടകരചന. ഈ നാടകത്തിന് ലോഹിതദാസിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

നാടകത്തിന്റെ സാമ്പത്തിക വിജയവും നിരൂപക ശ്രദ്ധയും കൊണ്ട് ശ്രദ്ധേയനായ ലോഹിതദാസ് സിബി മലയില്‍ സംവിധാനം ചെയ്ത ആദ്യ സിനിമയാ‍യ തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് മലയാളം സിനിമാരംഗത്ത് പ്രവേശിച്ചു[1]. ഇത് ഒരു സാമ്പത്തിക വിജയമായിരുന്നു. സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ട് ഇതിനു പിന്നാലെ പല പ്രശസ്തമായ മലയാള ചലച്ചിത്രങ്ങളും നിര്‍മ്മിച്ചു.

പുരസ്കാരങ്ങള്‍

ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് - തനിയാവര്‍ത്തനം (1987)
ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന ഫിലിം അവാ‍ര്‍ഡ് - ഭൂതക്കണ്ണാ‍ടി (1997),
മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം - ഭൂതക്കണ്ണാടി (1997)[2]
മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം - തനിയാവര്‍ത്തനം (1987), ദശരഥം (1989), കിരീടം (1990), ഭരതം (1991), ചെങ്കോല്‍ (1993), ചകോരം (1994), സല്ലാപം (1994), തൂവല്‍കൊട്ടാരം (1996), ഭൂതകണ്ണാടി (1997), ഓര്‍മ്മചെപ്പ്‌ (1998), ജോക്കര്‍ (1999), വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (2000), കസ്‌തൂരിമാന്‍ (2003), നിവേദ്യം (2007)[2]
മികച്ച ചലച്ചിത്രത്തിനു ഫിലിം ക്രിട്ടിക്സ് പുരസ്കാരം - ഭൂതകണ്ണാടി (1997), ജോക്കര്‍ (1999), കസ്തൂരിമാന്‍ (2003), നിവേദ്യം (2007)[2]

ചിത്രങ്ങള്‍ (തിരക്കഥ)

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999)
ഭൂതക്കണ്ണാ‍ടി (1997)
സല്ലാപം (1996)
തൂവല്‍ക്കൊട്ടാരം (1996)
വെങ്കലം (1993)
കൗരവര്‍ (1992)
ആധാരം (1992)
കമലദളം (1992)
അമരം (1991)
ഭരതം (1991)
ഹിസ് ഹൈനസ് അബ്ദുള്ള (1990)
സസ്നേഹം (1990)
കിരീടം (1989)
കുടുംബപുരാണം (1988)
തനിയാവര്‍ത്തനം (1987)

സംവിധാനം ചെയ്ത ചിത്രങ്ങള്‍

1997 ഭൂതക്കണ്ണാടി മമ്മൂട്ടി, ലക്ഷ്മി,
1997 കാരുണ്യം ജയറാം, ദിവ്യ ഉണ്ണി, മുരളി
1998 ഓര്‍മച്ചെപ്പ് ലാല്‍, ദിലീപ്, ചഞ്ചല്‍, ബിജു മേനോന്‍
1998 കന്മദം മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, ലാല്‍
2000 അരയന്നങ്ങളുടെ വീട് മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി, കവിയൂര്‍ പൊന്നമ്മ
2000 ജോക്കര്‍ ദിലീപ്, മന്യ, നിഷാന്ത് സാഗര്‍
2001 സൂത്രധാരന്‍ ദിലീപ്, മീര ജാസ്മിന്‍
2003 കസ്തൂരിമാന്‍ കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍
2003 ചക്രം പൃഥ്വിരാജ്, മീര ജാസ്മിന്‍
2005 കസ്തൂരിമാന്‍ (തമിഴ്) പ്രസന്ന, മീര ജാസ്മിന്‍
2006 ചക്കരമുത്ത് ദിലീപ്, കാവ്യാ മാധവന്‍
2007 നിവേദ്യം വിനു മോഹന്‍ ‍, ഭാമ, നെടുമുടി വേണു